70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അനന്തപുരം കോപ്പറേറ്റീവ് സൊസൈറ്റിയിൽ പ്രസിഡന്റ് എം. ജയകുമാർ പതാക ഉയർത്തി നിർവ്വഹിച്ചു. സഹകരണ പ്രതിജ്ഞ ചടങ്ങുകളും,അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. അനന്തപുരം സഹകരണ സംഘത്തിലെ മറ്റ് ബ്രാഞ്ചുകളായ മുട്ടട, ഇളംകുളം, വെള്ളായണി, ശ്രീവരാഹം, വട്ടിയൂർക്കാവ്, തിരുമല എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.